Friday, September 12, 2014

പരിഭവം



മന്ദാരമേ ചെറു തുമ്പപ്പൂവേ ചൊല്ലൂ നീീ
മുഖത്തെങ്ങുനിന്നീ കണ്ണീര് ത്തുള്ളികള്
മാവേലിയുടെ ചോദ്യം കേട്ടു നിരയായി
മലരുകളെല്ലാം മറുമൊഴി ചൊല്ലി

പൂവിളിയുമായി  ആരും വന്നീല
പൂക്കളത്തില്  എന്നെയും കൂട്ടീല
മറുനാടന്  പൂവിനു  ചന്തമേറെയില്ലേ
മത് സരിച്ചെല്ലാരും വാങ്ങുകയല്ലേ

പുഞ്ചപ്പാടമെല്ലാം പാറിനടന്നിട്ടു
പുന്നെല്ലിന്  കതിരൊന്നും കിട്ടീലെന്നു
പരിഭവം ചൊല്ലിയിട്ടു തത്തമ്മപ്പെണ്ണ്
പുത്തരി വിളയും പാടം നോക്കിപ്പോയി

വിശേഷങ്ങള്  ആരാഞ്ഞിട്ടു കേട്ടതെല്ലാം
വിഷാദം തുളുമ്പും പരിഭവമല്ലോ
വിരുന്നു പാര് ക്കാന്  വന്നിട്ടു കണ്ടതെല്ലാം
വിതുമ്പി നില് ക്കും മുഖങ്ങളാണല്ലോ

കാഴ്ചകളൊക്കെ കാണാനെത്തിയ മാവേലി
കണ്ടൂ തന്  പ്രതിരൂപം കടകളിലെല്ലാം
കച്ചവടത്തിന്  കാവലാളായി ഒരുകോമാളിയായി
കലികാലമിതാണെന്നു ചൊല്ലുന്നു മാവേലിയും

ഉത്രാടനിലാവില്  ഊഞ്ഞാലിലാടിയില്ലേ
ചില്ലാട്ടം പറന്നുചെന്നു നമ്മള്
ചീന്തിയെടുത്തോരാ പ്ലാവിലത്തുണ്ടെന്റെ
ഉള്ളിലിന്നും വാടാതെ കിടപ്പൂ

ഇത്രമേല്  മാധുര്യമേകിയ ബാല്യം
ഇനിവരില്ലെന്ന പരിഭവമോടെ ഞാനുമില്ലേ
ഇന്നെന്റെ ഓണവും മിഴികളില്
ഈറനുണര് ത്തും സ് മരണകള്  മാത്രമല്ലേ


3 comments:

  1. ഇന്നെന്റെ ഓണവും മിഴികളില്
    ഈറനുണര് ത്തും സ് മരണകള് മാത്രമല്ലേ
    സത്യം.

    ReplyDelete
  2. ഓണമിന്ന് പോത്തീസിലും കല്യാണ്‍ സില്‍ക്ക്സിലും ഭീമയിലും കല്യാണിലും പിന്നെ തോവാളപ്പൂക്കളിലുമല്ലേ.

    യഥാര്‍ഥ്തത്തില്‍ എന്താണ് ഓണം.....
    സ്മൃതിയാണ് ഓണം... അതിന്ന്
    മൃതിയായിരിക്കുന്നു...
    ഗൃഹാതുരതയാണ് ഓണം... അതിന്ന്
    ആതുരതയായിരിക്കുന്നു...
    പൂവിളിയിലാണ് ഓണം.. അതിന്ന്
    പേവിളിയിലായിരിക്കുന്നു....

    ഓണമെന്നും നമ്മുടെ മനസ്സുകളിലല്ലേ
    അവിടല്ലേ മാവേലി ദര്‍ശനം

    ഓണനിലാവലതല്ലും
    ഓര്‍മകളില്‍ തിരു
    വോണവും വന്നുമടങ്ങി.....

    ReplyDelete
  3. ഓടിമറയുന്ന ഓരോദിനവും നല്ലതായാല് മാത്രമേ
    ഓര് മ്മകളുടെ ഓടക്കുഴല് വിളിക്കു മധുരമുണ്ടാകൂ
    ഓണമൊരു വിളവെടുപ്പ് ഉത്സവമല്ലേ അതിനായി
    ഒരുങ്ങുന്നത് ഇന്നു അയല് സംസ്ഥാനങ്ങളും
    ഓടിനടന്നു അതെല്ലാം വാങ്ങാന് മലയാളിയും
    ഓണമെന്നാല് നാളെ ഈ വാങ്ങല് മാത്രമാകില്ലേ ?ഓര് മ്മകളും .

    ReplyDelete