Friday, October 18, 2013

മൗനം


കൗതുകമായെത്തുമാ   സന്ദേശങ്ങള്
കാതങ്ങളോളമിന്നു   അകലെയായി 
കാരണമെന്തന്നു     ചൊല്ലുവാന് 
കാണുമ്പോള്     ഓര്ത്തിടും 

ഇതള് വിരിയുന്നുത്  മത്സരമോ  
ഇടയിലെപ്പോഴുമിനി  മൗനമോ 
മറക്കുവാനോതുന്നെന് മനം 
മായാതെനില്ക്കുന്നു നിന് മുഖം
 

Friday, October 11, 2013

സുദിനം


തൂലികത്തുമ്പില് നിന്നുതിരും
തുള്ളികളേ നിങ്ങളറിയുന്നുവോ
തരളമെന് ഹൃദയത്തില്
തുളുമ്പിനില്ക്കും ആത്മഹര്ഷം

 ഇത്ര മേലെന്നെയറിഞ്ഞ നിന്നൊപ്പം
ഇനിയെന്നുമോര്ക്കാന് ഒരുദിനം
ഇരവും പകലാക്കിയ യാത്രതകളേകി
ഇരുചക്ര വാഹനമേറണമെന്നൊരു മോഹം

നിരത്തിലതു പായിക്കണമെങ്കിലോ
നേടണമല്ലോ കടമ്പകള് പലതും
പഠനമൊരു വെല്ലുവിളിയായി
പരീക്ഷണത്തിന് ഊഴമെത്തി

നഗരത്തിലൊരു രാവു പാര്ത്തിടാന്
നിന്നാലയം തേടിവന്നു ഞാന്
വെയില് മങ്ങിയ വീഥിയിലൂടെ
വാണിഭമലരുകള് കണ്ടുനടന്നു

അന്തിവാനിലെ താരങ്ങളെ പോലെ
അലങ്കാരവിളക്കുകള് മിന്നിനിന്നു
മിഴികളിലാദീപനാളങ്ങള് ഓളമായി
മൊഴികളോ ചിരിയലകളായി

അരികെനിന്നും മാറാതെയൂട്ടി
അത്താഴമുദരത്തിനോ ഭാരമായി
നിനച്ചതില്ല ഒരുനാളും ഞാന്
നിന്നരികെ ശയിക്കുവാനൊരുദിനം

അമ്മയില്ലാതെ നിന്നിടാമെന്നോതിയിട്ടും
ആശങ്കയുണര്ത്തി ആ മുഖങ്ങളെത്തി
ഉറങ്ങുന്നതും നീ ഉണരുന്നതും കണ്ടു
ഉഷസ്സും പതിയെ വന്നുദിച്ചതും കണ്ടു

തിടുക്കത്തിലൊരുങ്ങി ഇറങ്ങുകയായി
തിരിഞ്ഞുനോക്കിനോക്കി യാത്രതയായി
ആള്ക്കൂട്ടത്തില് അലിഞ്ഞുപോയി
അരങ്ങുകണ്ടപ്പോഴതിലും ഭയമായി

ഞാനറിയാതെ കതിരിട്ടൊരു സൌഹൃദം
ഞങ്ങള്ക്കായി തരുമൊരു സൌകര്യം
പാഞ്ഞുപോകുന്നുവല്ലോ സമയരഥം
പാഴ് വേലയായല്ലോ സഹായഹസ്തം

കണ്ടുനില്ക്കാനുമുണ്ടല്ലോ ജനമേറെ
കാക്കികുപ്പായം കണ്ടാലെന്നുടെ
കരങ്ങള് വിറച്ചിടല്ലേ കൃഷ്ണാ
കാലുകള് തെല്ലും പതറിടല്ലേ

നിന്നുള്ളംകയ്യിലുരുകും വെണ്ണയല്ലേ ഞാന്
നിന് കൃഷ്ണതുളസിയല്ലേ എന്നുമെന്നും
കണ്ണീരാല് ചൊല്ലും നാമജപങ്ങളില്
കൈവിടല്ലേ എന്നെയെന്നു മാത്രതമല്ലേ

വിരല്ത്തുമ്പിലൊരു വിസ്മയമായി
വിടര്ന്നുവല്ലോ മറ്റൊരു വിജയമായി
വെയില്നാളങ്ങള്ക്കു ചൂടേറിവന്നു
വിയര്പ്പിന്ചാലുകള് ഒഴുകിവന്നു

അകലെമാടിവിളിക്കുന്നു അലകടല്
അരികത്തൊന്നു ചെല്ലുവാനാശയായി
അറിയാത്ത നാടിതില് ഏകയായി
അലയുവാനില്ലെനിക്കു ധൈര്യം

അരുതാത്ത ആശകളൊക്കെയും
അടക്കുവാനാദ്യം പഠിച്ചതല്ലേ
മോഹങ്ങളതു വ്യാമോഹമാവുമെങ്കില്
മുളയിലേ നുള്ളിക്കളയണമെന്നല്ലേ

കഴിഞ്ഞരാവിന്റെ ആലസ്യവുമായി
കനംതൂങ്ങിയടയുന്നു കണ്പോളകള്
വീടണയണമിനിയെരതയും വേഗം
വീണുമയങ്ങണം ഇത്തിരിനേരം

ഒരുദിവസത്തിന് പരിഭവമോടെ
ഓടിവന്നെന്നെ എതിരേറ്റു ഓമനകള്
ഒറ്റശ്വാസത്തിലോതി വിശേഷങ്ങളെല്ലാം
ഒന്നിച്ചിനിയാകാമൊരു ഊണും ഉറക്കവും

ആരോപണങ്ങളനവധി കേട്ടെന്
ആത്മാവിന് ആഴങ്ങളിലെങ്ങോ
അഴലിന് ആഴിയൊന്നുതീര്ത്തുവെന്നാലും
അകതാരിലെപ്പോഴും അനുസ്മരിക്കുമാദിനം