Friday, June 6, 2014

കണ്ണനെത്തേടി


കണ്ണനെക്കണ്ടു ഞാനാ കുപ്പിവളയിട്ട കൈകളില്
കാര് മുകില് വര് ണ്ണമോടെ  കണ്ണില് കപടഭാവമോടെ
കൂന്തലില്  മയില് പ്പീലി  ചൂടിക്കൊണ്ടും
കള്ളച്ചിരി ചിരിച്ചുകൊണ്ടും

വഴിയരികില്  ശില്പങ്ങളെല്ലാം നിരത്തിവെച്ചു
വില്ക്കുവാന്   നില്ക്കയാണവള്
വേഷത്തിലോ  ഗോപികയെപ്പോലെ
ഭാഷയിലോ  അയല് ക്കാരിയെപ്പോലെ

പണ്ടുതൊട്ടേ  മോഹിക്കുന്നതല്ലേ
പുല്ലാങ്കുഴലുമൂതി നില്ക്കുമീ  രൂപം
വിളിക്കുന്നുണ്ടു മാറിമാറി എല്ലാവരേയും
വാങ്ങുവാനെനിക്കും  ആശതോന്നി

പ്രിയയെ  തൊട്ടുവിളിച്ചവളുടെ കാതില്
പതിയെ ചൊല്ലി വിലയെത്രയായിരിക്കും
കടകളിലെല്ലാം കണ്ടിട്ടുണ്ട്  കണ്ണനെ പക്ഷേ
കണ്ടിട്ടില്ലിതുവരെയിത്ര  കാമുകഭാവമോടെ 

"കിഴക്കേകോട്ടയിലിനിയും വരുമല്ലോ
കിട്ടുമല്ലോ അന്നുമിതുപോലെ എല്ലാം
ഒരുപാടുദൂരം  കൊണ്ടുപോകേണ്ടതല്ലേ
ഒന്നുതട്ടിയാല്  ഉടഞ്ഞുപോകില്ലേ

പലതും നമ്മള്  കണ്ടും വാങ്ങിയും
പിടിയ്കുവാനിനിയും കൈയ്യിലിടമില്ലല്ലോ
പരിമിതമല്ലോ കൈയ്യിലെ പണവും
പിന്നെയൊരിക്കല്  വന്നു വാങ്ങിടാമല്ലോ "

മറുമൊഴി കേട്ടു മോഹം മനസ്സിലൊളിച്ചു
മൂകമാമനുരാഗം  മിഴികളിലോടിവന്നു
മറക്കുവാനായില്ലെനിക്കുതെല്ലും മായ്ക്കുവാനായില്ല
മുരളീഗായകനെത്തേടി  പിന്നെയും പോയല്ലോ

തിളച്ചുപൊന്തിയ ഉച്ചവെയിലിനൊപ്പം
തെരഞ്ഞുനടന്നാ തെരുവുകളിലെല്ലാം
തരുണീമണിയവളെ  കണ്ടതില്ലയെങ്ങും
തന്നില്ലാരുമൊരു  അടയാളവും

കാഴ്ചകളെല്ലാം മറച്ചു കണ്‍കോണില് നനവൂറിവന്നു
കാതുകളിലാരുടെയോ മൃദു മന്ത്രണം
കണ്ണന്   കള്ളനല്ലേ  അവന്  നിന്നെ
കബളിപ്പിക്കുമിതുപോലെ  ഇനിയെന്നുമെന്നും 

Wednesday, June 4, 2014

പരിസ്ഥിതിദിനം


പുലരുന്നതു പരിസ്ഥിദിനമല്ലേ ലോകം
പുത്തനാം ശപഥങ്ങള്  ചൊല്ലുകില്ലേ
ഭൂമിയെ  പച്ചക്കുട ചൂടിക്കാമെന്നോ മരു
ഭൂവിലും തണല്  വിരിച്ചിടാമെന്നോ

കാറ്റിലിളകിയാടുവാന്  പച്ചപട്ടുചേലയില്ല
കാലില്  വെള്ളിമണികിലുക്കാന്  പുഴകളില്ല
വേനലിനെന്തേ    വാകച്ചുവപ്പില്ല     പെയ്യും
വേനല് മഴയ്ക്കിന്നു   മാമ്പൂമണമില്ല

ആത്മാവിലേക്കു ഒഴുകിയെത്തും ആശതന്
അരുവികള് ക്കണകെട്ടി  നിന്നഴകാര് ന്ന
ആടയുമഭാരണങ്ങളും    അഴിച്ചുമാറ്റി
അകാലത്തിലാരുതന്നതീ  വൈധവ്യം

കുടിലചിന്തകള്   കുതിക്കുന്നു ചുറ്റിലും  പന്തയ
ക്കുതിരയെപ്പോലെ മുന്നേറുവാന്  മാത്രം
നിന്  മൗനമിന്നെന്  നെഞ്ചിലെ നൊമ്പരമായി
നിന്നുള്ളിലെരിയുന്നുണ്ടോ ഓര്മ്മച്ചിരതുകള്  മൂകം

പ്രതീക്ഷകളെല്ലാം അസ്തമിച്ചില്ലേ  നാളെ
പ്രതിജ്ഞകള്  കേട്ടാലതിനൊരു  ഉദയമുണ്ടോ
പ്രജ്ഞ  നശിച്ചാലെല്ലാം വെറും പ്രതിമകളല്ലേ
പ്രണയമിന്നു   മൃത്യുവിനോടു  മാത്രമല്ലേ