Friday, February 14, 2014

Secretariat Last Grade Service

സെക്രട്ടേറിയറ്റ് ലാസ്റ്റ് ഗ്രേഡ് സര് വ്വീസിനെ  സെക്രട്ടേറിയറ്റ് സബോര്ഡിനേറ്റ് സര് വ്വീസില് ഉള്പ്പെടുത്തിയെന്നും പ്ര സ്തുത തസ്തികയ്ക്ക് ഇനിമുതല് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കും എന്നൊക്കെ കൊട്ടിഘോഷിക്കുന്ന ഈ അവസരത്തില് അവിടെ ജോലി ചെയ്യുന്ന താഴ്ന്ന വിഭാഗം ജീവനക്കാര് ക്ക് അതിനെപ്പറ്റി എന്താണ് പറയാനുള്ളത് എന്നു നോക്കാം   .  P & A R D വകുപ്പില്  നിന്നും ഇറങ്ങിയ  03 -01-2014 ലെ സര് ക്കാര് ഉത്തരവ്  നം. 1 / 2014 / ഉ .ഭ .പ .വ  എന്നത് പ്രകാരം  ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ നേരിട്ടുള്ള സ്ഥാനക്കയറ്റം L D  clerk , L D Typist എന്നീ തസ്തികകളിലേക്ക്  എല്ലാ വകുപ്പുകളിലും 10% ആക്കി ഉയര് ത്തിട്ടുണ്ട് . പൊതുഭരണവകുപ്പിലെ നിലവില് ഉണ്ടായിരുന്ന 4%   ആ ഉത്തരവില് 10% ആക്കിയിട്ടുണ്ട് എന്നാണ് .പക്ഷേ P & A R D വകുപ്പില് അന്വേഷിച്ചപ്പോള് അറിയാന് കഴിഞ്ഞത് സെക്രട്ടേറിയറ്റില് പ്രസ്തുത തസ്തികകള് ഇല്ലാത്തതിനാല്  അത് നടപ്പിലാക്കാന് കഴിയില്ല എന്നാണ് .നിയമസഭ ശാഖയിലേയുംപി .എസ്.സി ,  ലോക്കല് ഫണ്ട് ,ഓഡിറ്റ് തുടങ്ങിയ ഓഫീസുകളിലേയും അവസ്ഥ ഇതുതന്നെയായിരിക്കും .ഈ പറഞ്ഞ എല്ലായിടത്തും   L D  clerk , L D Typist എന്നിവയില്ല .
                       എല്ലാ ജില്ലകളിലേയും ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില് നിന്നും നല്ലൊരു വിഭാഗം ഉദ്യോഗാര് ത്ഥികളെ മുകളില് പറഞ്ഞ ഓഫീസുകളില് നിയമിക്കുന്നുണ്ട് . ഇങ്ങനെ തലസ്ഥാനതല നിയമനം എന്ന വിഭാഗത്തിലായി മറ്റുള്ള എല്ലാ ജില്ലകളില് നിന്നുമുള്ളവര് എത്തുമ്പോള് കുറച്ച് പേര് അപ്പോള് തന്നെ അന്തര് ജില്ലാ മാറ്റം വാങ്ങുന്നു .പിന്നെയുള്ളവരില് കുറച്ചു ഹോസ്റ്റലില് താമസമാക്കുന്നു .അടുത്ത ജില്ലയിലുള്ളവര് യാതനകള് സഹിച്ച് ബസിലെയോ ട്രെയിയിനിലെയോ സ്ഥിരം യാത്ര ക്കാരുമാകുന്നു .തിരുവനന്തപുരം ജില്ലയില് തന്നെ പരീക്ഷ എഴുതി മറ്റു വകുപ്പുകളില് ജോലി കിട്ടിയിട്ടും സെക്രട്ടേറിയറ്റില്  സ്ഥാനക്കയറ്റം പെട്ടെന്ന് നടക്കുമെന്ന മിഥ്യാധാരണയില് ആ  വകുപ്പുകളില് ഉണ്ടായിരുന്ന  സീനിയോറിറ്റി നഷ്ടപ്പെടുത്തിയിട്ടു  മാറ്റം വാങ്ങിവന്നവരും ഒട്ടും കുറവല്ല .എല്ലാരേയും ഇരുത്തി ചിന്തിപ്പിക്കുന്ന ഒന്നായിപ്പോയി ഇപ്പോഴത്തെ ഈ  ഉത്തരവ് .  അന്തര് ജില്ലാ മാറ്റവും വകുപ്പുമാറ്റവും  വാങ്ങി   പോകാന് ഒരുങ്ങുകയാണ് ഭൂരിഭാഗം പേരും .അതിനായി ശ്ര മിച്ചവര് ക്ക് കിട്ടിയ മറുപടി മിക്ക ജില്ലകളിലും വേക്കന് സിയില്ല എന്നാണ് .അതിന്റെ യഥാര് ത്ഥ കാരണം കൈക്കൂലിയും രാഷ്ട്രീയ പിന് ബലവും വേണമെന്നതാണ് .

             അവിടെ ഓഫീസ് അറ്റന്ഡന്റ്റായി ജോലിയില് കയറുന്ന ഒരാള് 10 -12  വര്ഷം കാത്തിരുന്നാല് പോലും അറ്റന്ഡറായി സ്ഥാനകയറ്റം ലഭിക്കാത്ത അവസ്ഥയാണുള്ളത് . സെക്രട്ടേറിയറ്റ് അസി സ്സ് റ്റന്റ്റ് തസ്തികയില് അനുവദിച്ചിട്ടുള്ള 4 % നേരിട്ടുള്ള സ്ഥാനക്കയറ്റവും ശരിയായ   വിധത്തില് ഇപ്പോള് നടക്കുന്നില്ല . അതിനുകാരണമായി ചൂണ്ടികാട്ടുന്നത് നേരത്തേ ഈ വഴിയേ പ്രവേശിച്ചിട്ടുള്ളവര്  വകുപ്പുതലപരീക്ഷകള് പാസ്സായി അര് ഹിക്കുന്ന പ്രമോഷന്  വാങ്ങി പോകാതെ കിട്ടിയ കസേരകളില് ഉറച്ച് ഇരിക്കുന്നതിനലാണെന്നു കേള്ക്കുന്നു .2000 -01 വര് ഷങ്ങളില് സര് വ്വീസില് കയറിയവര് ക്കാണ്‌ അവസാനമായി ഇത്തരത്തില് സ്ഥാനക്കയറ്റം കിട്ടിയത് .ആ കാലയളവില് ജോലിയില് പ്ര വേശിച്ചവരില് ബിരുദധാരികള് വിരലിലെണ്ണാവുന്നവര് മാത്രമാണ് ഉണ്ടായിരുന്നത് .അതിനുശേഷം വന്നവര് ക്കെല്ലാം ബിരുദമോ അതിനുമുകളില് യോഗ്യതയോ ഉള്ളവരാണ് .ഈ രീതിയിലുള്ള സ്ഥാനക്കയറ്റവും ഇനിയുള്ളവരുക്ക് പ്രതീക്ഷിക്കേണ്ട .
               പി .എസ് .സി നടത്തുന്ന സെക്രട്ടേറിയറ്റ്  അസി സ്സ് റ്റന്റ്റ്  തസ്തിക മാറ്റം വഴിയുള്ള നിയമനത്തിന് അപേക്ഷിച്ചാലും അവിടെ ജോലി ചെയ്യുന്നവര് ക്ക്  ആ പേരിലും യാതൊരു പരിഗണനയും ലഭിക്കുന്നില്ല . എല്ലാ വകുപ്പില് നിന്നുമുള്ളവരോടോപ്പം പരീക്ഷ എഴുതി ലിസ്റ്റില് ഇടം നേടിയാലും ജോലിയില് നിന്നു വിരമിക്കുന്ന കാലത്തുപോലും അതു ലഭിക്കാനിടയില്ല .ഓരോ പരീക്ഷ കഴിയുമ്പോഴും ലിസ്റ്റുകള് കൂട്ടിച്ചേ ര് ക്കുന്നതല്ലാതെ വലിയ പ്രയോജനമൊന്നും അതുകൊണ്ടുമില്ല .
     
         സെക്രട്ടേറിയറ്റ് ലാസ്റ്റ് ഗ്രേഡ് സര് വ്വീസിനെ  സെക്രട്ടേറിയറ്റ് സബോര്ഡിനേറ്റ് സര് വ്വീസില് ഉള്പ്പെടുത്തിക്കൊണ്ട്  05 -12 -2013  -ല് സ. ഉ.(എം .എസ്) നം.349 / 2013 /പൊ .ഭ .വ എന്ന ഒരു ഉത്തരവ് ഇറങ്ങിയിട്ടുണ്ടെങ്കിലും   പി.എസ് .സി യുടെ അംഗീകാരം പോലുള്ള വലിയ കടമ്പകള്  ബാക്കിയേറെയുണ്ട് .ഇക്കാരണങ്ങളാല് വരുന്നവര് അടുത്തുതന്നെ മാറ്റം വാങ്ങിപ്പോകുന്നു .ഒരേ റാങ്ക് ലിസ്റ്റില് ഇടം നേടിയിട്ടും മറ്റു വകുപ്പുകളില് ജോലി ലഭിച്ചു എന്ന ഒറ്റക്കാരണത്താല്  മറ്റുള്ളവരുക്ക് കൂടുതല് ആനുകൂല്യങ്ങള് ലഭിക്കുമ്പോള് ഈ വിഷയങ്ങളെല്ലാം പരിഹരിച്ച് എന്തെങ്കിലും ഉത്തരവുകള് എന്നെങ്കിലും ഉണ്ടായെന്കില് എന്ന് ആശിക്കുകയാണീ  ഹതഭാഗ്യര് .
    

Friday, February 7, 2014

കൊന്നപ്പൂക്കള്


മേടം വന്നണഞ്ഞില്ലല്ലോ എന്നിട്ടുമെന്തിനു നീ 
മേനിയിലാകെ  മഞ്ഞപ്പൂങ്കുലകള് ചാര്ത്തി
മറ്റൊരു മോഹിനിയായി മാറിയതോ നിന് 
മനസ്സിലെ മോഹമെല്ലാം പൂവണിഞ്ഞതോ 
വര്ഷമെല്ലാം  നീളും തപസ്സിനാലോ 
വാരിച്ചൂടുന്നതിത്രയും കണിമലരുകള് 
കച്ചവടക്കണ്ണാലേ കാണുന്നു ജനമിതും 
കംമ്പോളത്തിലിന്നു വില്ക്കുന്നാ പൂക്കളും 
ആരും അനുവാദം ചോദിക്കുന്നില്ല നിന് 
ആഭരണങ്ങളെല്ലാം പങ്കുവെയ്ക്കുകയല്ലേ 
വിഷുനാളും  വിടചൊല്ലിയകലുംപോളൊരു 
വിധവയെപ്പോലെ നില്ക്കുന്നു മൂകം , നീ 
വിരിക്കും തണലിലും വിഷാദമില്ലേ ,സഖീ 
വിധിയുടെ കൈകളിലെന്നും നാമൊരുപോലെയല്ലേ 
മൌനത്തിന് മുഖംമൂടിയ്ക്കപ്പുറം നിനക്കും 
ഓര്മ്മകള് തന് മാറാപ്പിലൊരു ദു:ഖസാഗരമില്ലേ 
കൌമാരം കഴിഞ്ഞുദിക്കും പ്രണയം പോലെ 
കൌതുകമായിന്നു  വിടരുമീ വസന്തം 
കണികാണുവാന് തേടി വരുന്നവരാരും 
കാണുകയില്ലുള്ളില് കനലായി നീറുമീ പ്രണയം 
കാത്തുനില്ക്കാതെ പൊഴിയുമിതളുകളെല്ലാം 
കാറ്റിലുതിരും കണ്ണീര് കണങ്ങളല്ലേ 
മനസ്സിലെ ഭാരമെല്ലാം ഒളിച്ചു നീയും 
മന്ദഹാസം ചൂടിയെന് മുറ്റത്ത്‌ നില്പ്പൂയെന്നും 
കാലംതെറ്റി പൂത്തുകൊഴിഞ്ഞാലും നിന്
കിനാവിലെ വര്ണ്ണമല്ലോ  ഈ മോഹപ്പൂക്കള്