Friday, May 30, 2014

അടുക്കളക്കിന്നാരം


അതിഥിയായി വന്നിരുന്ന സ്വഗൃഹമിതില്
അഗതിയായി വരുവാനെന്തു ചെയ്തു ,കൃഷ്ണാ
അശ്രുകണങ്ങളിനിയും ഒഴിയില്ലീ ജന്മമെന്നു
അറിയാമായിരുന്നു ഉള്ളിന്റെ ഉള്ളില്

ആശ്വാസമായി നീ തന്ന വേലയിത്രയും
അകലിത്തിലായാതെന്  ഭാഗ്യമോ നിര് ഭാഗ്യമോ
ആശ്രയമേകിയവരുടെ തന്ത്രമോ  കരുണയോ
അധികമുള്ളടുക്കള എനിക്കു സ്വന്തമായി

ആധുനീകമായതൊന്നും  ഇല്ലയെന്റെ
അടുക്കളയിലിന്നും  എങ്കിലുമെല്ലാമൊരുക്കി
അതിരാവിലെ  ഒരുങ്ങിയിറങ്ങി തിരികെയെത്തുമ്പോള്
അമ്പിളി വാനിലുദിക്കുമല്ലോ

അരുണോദയത്തിലണയ്ക്കുമീ  അടുപ്പിലെ അഗ്നി
അണയുകയില്ല എന്നുള്ളിലൊരുനാളും 
അടരുവാന്  മിഴിനീരില്ലിന്നു  കണ്ണുകളില്
അരിവാളിന്  തിളക്കമെവിടെ നിന്നോ

അഴകോടെ മുറ്റമടിച്ചും അടുപ്പിലൂക്കോടെ ഊതിയും
അമ്മിയിലരച്ചും ആടകള്  നനച്ചുണക്കിയും
അഴലിന് മലരുകള്  വിരിഞ്ഞും കൊഴിഞ്ഞും
അറിയാതൊഴുകുന്നു  ദിനരാത്രങ്ങള്

അമ്മയ്ക്കിറങ്ങാന്  നേരമായോ  എന്നുചൊല്ലിയെന്നെ 
ആകെ  പുണരുന്നു പിന്നിലൂടെ രണ്ടിളം കൈകള്
അവളുടെ നെറ്റിയിലെന്നും കിട്ടണമൊരുമ്മ
അതിലലിയും മഞ്ഞുപോലീ വിഷാദങ്ങളെല്ലാം

അകലത്തുമറയും വരെ  നോക്കിനില്ക്കുമവരുടെ
അരികിലേയ്ക്കോടിയെത്തുവാന്   ദാഹിച്ചു മോഹിച്ചു
അലയുന്നു ഞാനൊരു വഴിവെട്ടം തേടി
അവര് ക്കായൊരു മിന്നാമിനുങ്ങിനെ തേടി

അറിയുകില്ലീ   പരിഭവങ്ങളെല്ലാം
ആരോടു  പറയണമെന്നിനിക്കിന്നും
അടുക്കളച്ചുവരുകള്ക്കുള്ളില്  എല്ലാമൊളിക്കുമ്പോഴും
ആരെയോ തിരയുന്നെന്  മിഴികളിന്നും

Friday, May 23, 2014

നിശാഗന്ധി

ഞാന്  നട്ടു വളര് ത്തിയ നിശാഗന്ധി ആദ്യമായി  പൂവിട്ടതിന്റെ ഓര്മ്മയ്ക്ക്,




നിശ്ശബ്ദമീ  നീലരാവിലെന്
നിശാഗന്ധി പൂക്കും വേളയായി
നിന്നെ തലോടുവാന്  കരങ്ങള്
നീട്ടിനില്പൂ നിലാവും ഞാനും

നിമിഷങ്ങള് കൊഴിയുമ്പോള്  കൂമ്പിടല്ലേ
നിന്നോടെനിക്കു പറയുവാനുണ്ടൊരു സ്വകാര്യം
നിറയെ കനല്  മൂടിയ നെഞ്ചിലിന്നു
നീഹാരമായി പൊഴിയുവതാരോ

നിറം ചാര് ത്തിയ് താരെന്  കിനാവുകളില്
നിത്യവും കണികാണും നീലക്കാര്  വര് ണ്ണനോ
നിദ്ര വന്നണഞ്ഞൂ  നയനങ്ങളില്
നിഴലായി നിന്  രൂപമതിലലിഞ്ഞു

നിന്നെ തിരയും പുലരിയില്  മിഴികളിലുതിരും
നിര് മല സ്നേഹത്തിന്  നീര്മണിത്തിളക്കം
നിറതിങ്കള്   വാനിലുദിക്കും യാമങ്ങളിലെന്  മനം
നിന്നോര് മ്മകളാല്  വിടരും നിശാഗന്ധിയല്ലേ