Friday, January 3, 2014

കണ്‍മഷിപ്പൊട്ടുകള്



കത്തുന്ന അടുപ്പിനു മുന്നില് 
കാത്തു നില്ക്കുന്നതും അഗ്നിജ്വാലകള് 
കൂട്ടിക്കിഴിച്ചു നോക്കുന്നു മനസ്സില് 
കൂട്ടിയിണക്കാനാവുമോ രണ്ടറ്റവും 
നെഞ്ചിലെ നേരിപ്പോടിനുള്ളില് 
നിറഞ്ഞുകത്തുന്നു ജീവിതമെപ്പോഴും 
കരിയും പുകയുമില്ലാതെ കത്തുമീ വാതകം 
കിട്ടണമെനിക്കും ഒരുനാളെന്നു കിനാവുകണ്ടു 
കുതിച്ചുയരും വിലയെന്നു കേട്ടപ്പോഴതൊരു 
കിട്ടാക്കനിയായി പാഴ്കിനാവായി 
ഉള്ളിലെ താപത്താലേ തെളിയുന്നു 
ഊതിയുണര് ത്തേണ്ട താമസം തെല്ലുമില്ല
പാതവക്കിലുണരുമോ പാചകസമരം 
പൊതുജനം പഴിചാരുവതാരേ 

പഴങ്കഥയായി മാറിയതു മറന്നേപോയി 
 പുഞ്ചിരിക്കു പിന്നിലെ നൊമ്പരങ്ങള് 
പങ്കുവെച്ചാലതു പടരില്ലേ പലരുമറിയില്ലേ
പലപ്പോഴും നീട്ടും കരങ്ങള് പെട്ടെന്നു 
പിന് വലിക്കുന്നതില് കാണാം പാടുകള് 
കൈവിരല് തുമ്പുകളിലെ പ്പൊട്ടുകള് 
അമ്മ പൈതലിന് മുഖത്ത് അരുമയോടെ 
അണിയിക്കും  കണ്‍മഷിപ്പൊട്ടുപൊലെ
ആരും കാണാതെ തുടയ്ക്കുന്നു വേഗം 
അടര് ന്നുവീഴും മുന്പേ നീര് കണങ്ങളും
കരിമഷിപ്പാടുകള്ക്ക് ഇന്നെന്തു ചേലാണെന് 
കരളിലെ കള്ളനാം കാര് വര്ണ്ണനെപ്പോലെ