മന്ദാരമേ ചെറു തുമ്പപ്പൂവേ ചൊല്ലൂ നീീ
മുഖത്തെങ്ങുനിന്നീ കണ്ണീര് ത്തുള്ളികള്‍
മാവേലിയുടെ ചോദ്യം കേട്ടു നിരയായി
മലരുകളെല്ലാം മറുമൊഴി ചൊല്ലി
പൂവിളിയുമായി ആരും വന്നീല
പൂക്കളത്തില്‍ എന്നെയും കൂട്ടീല
മറുനാടന്‍ പൂവിനു ചന്തമേറെയില്ലേ
മത് സരിച്ചെല്ലാരും വാങ്ങുകയല്ലേ
പുഞ്ചപ്പാടമെല്ലാം പാറിനടന്നിട്ടു
പുന്നെല്ലിന്‍ കതിരൊന്നും കിട്ടീലെന്നു
പരിഭവം ചൊല്ലിയിട്ടു തത്തമ്മപ്പെണ്ണ്
പുത്തരി വിളയും പാടം നോക്കിപ്പോയി
വിശേഷങ്ങള്‍ ആരാഞ്ഞിട്ടു കേട്ടതെല്ലാം
വിഷാദം തുളുമ്പും പരിഭവമല്ലോ
വിരുന്നു പാര് ക്കാന്‍ വന്നിട്ടു കണ്ടതെല്ലാം
വിതുമ്പി നില് ക്കും മുഖങ്ങളാണല്ലോ
കാഴ്ചകളൊക്കെ കാണാനെത്തിയ മാവേലി
കണ്ടൂ തന് പ്രതിരൂപം കടകളിലെല്ലാം
കച്ചവടത്തിന് കാവലാളായി ഒരുകോമാളിയായി
കലികാലമിതാണെന്നു ചൊല്ലുന്നു മാവേലിയും
ഉത്രാടനിലാവില് ഊഞ്ഞാലിലാടിയില്ലേ
ചില്ലാട്ടം പറന്നുചെന്നു നമ്മള്
ചീന്തിയെടുത്തോരാ പ്ലാവിലത്തുണ്ടെന്റെ
ഉള്ളിലിന്നും വാടാതെ കിടപ്പൂ
ഇത്രമേല്‍ മാധുര്യമേകിയ ബാല്യം
ഇനിവരില്ലെന്ന പരിഭവമോടെ ഞാനുമില്ലേ
ഇന്നെന്റെ ഓണവും മിഴികളില്‍
ഈറനുണര് ത്തും സ് മരണകള്‍ മാത്രമല്ലേ