Tuesday, November 12, 2013

ശകുനം


ശയനമുറി തന് തിരശ്ശീല നീക്കി 
ശശികലേ നിനക്കായി കാത്തുനിന്നു 
ശരശയ്യ തീര്ത്തുതന്നു ജീവിതമിതിനു
ശമനമില്ലേയെന്നോര് ത്തു നിന്നു 
ശാന്തമായുറങ്ങും രണ്ടോമല് ശലഭങ്ങള് 
ശിലയായി മാറ്റുന്നെന് മനവും തനുവും 
ശൂന്യതയെന്തെന്നറിഞ്ഞ നാളിലെന്നോ 
ശില്പമായി നീയെന് ഹൃദയത്തിലുറച്ചു 
ശീലങ്ങളെല്ലാമെന്നോടു പഴകിചേര്ന്നു 
ശ്യാമവര് ണ്ണമോലുമാ  മുഖം കണ്ടുണര്ന്നു
ശാലീനയാം ഭൂമിതന് നെറുകയിലൊരു
ശോണബിന്ദുവായി തെളിഞ്ഞു സൂര്യന് 
ശുഭയാത്ര  നേരുകില്ലെങ്കിലും എന്തിനീ 
ശകാരങ്ങള് ചൊരിയുന്നു നിത്യവും 
ശാപവചനങ്ങളോര്ത്തു നടക്കുമെന് 
ശോകം മിഴികളില്  പടര്ന്നതിനാലോ
ശകടത്തിനായി ഓടും വഴികളിലാരു
ശകുനമായി വന്നതെന്നും അറിഞ്ഞതില്ല 
ശരങ്ങളാല് മുറിവേറ്റു പിടയും മനസ്സില് 
ശകുനത്തിന് ഗുണദോഷത്തിനെന്തു വില