Saturday, November 28, 2015

സൂര്യനോ ചന്ദ്രനോ ?


ആരാണെന്നറിയില്ല നീയെനിക്കിന്നും 
ആരായുകയാണെന്റെ ഹൃദയമെന്നും
ആകാശവീഥിയില്‍ തിളങ്ങി നില്‍പ്പൂ
ആരാണു നീയെനിക്കു സൂര്യനോ ചന്ദ്രനോ?

എന്റെ പുലരികള്‍ക്കു അരുണിമയേകി
എന്റെ സന്ധ്യകള്‍ക്കു ശോണിമയേകി
മൊഴികളില്‍ തേന്‍മഴ പെയ്തൂ
മിഴിനീരില്‍ മഴവില്ലായിരം വിരിഞ്ഞൂ

എന്റെ രാവുകളില്‍ പുഞ്ചിരിക്കും പൂനിലാവായി
എന്റെ കിനാവുകളില്‍ തുഴയും പൂന്തോണിയായി
പുതച്ചിട്ടും കുളിരേകും മഞ്ഞുകണമായി
പുറമേയ്ക്കു കാണാതെ പുകയും കനലായി

അരികത്തുവന്നൊന്നറിയാന്‍ മോഹമുദിക്കേ
അകലമെന്തന്നറിഞ്ഞു അകലുന്നു ഞാന്‍
ആരാണുനീയെനിക്കിന്നും അറിയില്ലെന്റെ
ആകാശത്തിലെ സൂര്യനോ ചന്ദ്രനോ ?